ബൈ​ഡ​നു ക​രു​ത്തു പ​ക​ർ​ന്നു ജോ​ർ​ജി​യ​യി​ലെ ഫ​ലം; ര​ണ്ടു യു​എ​സ് സെ​ന​റ്റ് സീ​റ്റു​ക​ളി​ലും ഡെ​മോ​ക്രാ​റ്റി​ക്പാ​ർ​ട്ടി​ക്ക് വി​ജ​യം

അ​റ്റ്ലാ​ന്‍റ: ജോ​ർ​ജി​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​നു ക​രു​ത്തു പ​ക​ർ​ന്നു ര​ണ്ടു യു ​എ​സ് സെ​ന​റ്റ് സീ​റ്റു​ക​ളി​ലും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് വി​ജ​യം.

തൊ​ണ്ണൂ​റ്റി​യൊ​ൻ​പ​തു ശ​ത​മാ​നം വോ​ട്ട് എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ കെ​ല്ലി ലോ​ഫ്ല​റേ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​നാ​യ റ​വ. റാ​ഫേ​ൽ വാ​ർ​ണോ​ക്ക് വി​ജ​യി​ച്ചു. ജോ​ണ്‍ ഓ​സോ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നി​ല​വി​ലു​ള്ള സെ​ന​റ്റ​ർ ഡേ​വി​ഡ് പെ​ർ​ഡ്യൂ​വാ​ണ് .

ഇ​രു​പ​ത് വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ജോ​ർ​ജി​യ​യി​ൽ നി​ന്ന് ഒ​രു ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​നാ​യ ഡെ​മോ​ക്രാ​റ്റ് സെ​ന​റ്റ​ർ ഉ​ണ്ടാ​കു​ന്ന​ത്.

സെ​ന​റ്റി​ലെ ക​ക്ഷി​നി​ല. നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ന് 50, ഡെ​മോ​ക്രാ​റ്റി​ന് 48 എ​ന്നി​ങ്ങ​നെ​യാ​ണ് . ര​ണ്ടു സീ​റ്റി​ലും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വി​ജ​യി​ച്ച​തോ​ടെ ക​ക്ഷി നി​ല 50-50 എ​ന്ന നി​ല​യി​ലാ​യി​രി​ക്കു​ക​ന്നു നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ കാ​സ്റ്റി​ങ്ങ് വോ​ട്ടോ​ടു​കൂ​ടി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്യും..

ബൈ​ഡ​നു വ്യ​ക്ത​മാ​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ഇ​ന്ന് ന​ട​ക്കു​ന്ന എ​ലെ​ക്ട്രോ​ൾ വോ​ട്ടെ​ണ്ണ​ലി​ൽ ബൈ​ഡ​നെ പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് റി​പ്ല​ബി​ക്കാ​ൻ പാ​ർ​ട്ടി ഉ​യ​ർ​ത്തി​യി​രു​ന്നു എ​ല്ലാ ത​ട​സ്‌​സ​വാ​ദ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ് .

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment