തിരുവനന്തപുരം: നിയമസഭയിലേക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം. ഇതേത്തുടർന്നു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
സ്പീക്കർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെ നിയമസഭ കവാടത്തിൽ വച്ച് പോലീസ് തടയുകയും ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. എന്നാൽ പെട്ടെന്നു തന്നെ ഇവരെ അറസ്റ്റു ചെയ്ത് നീക്കി.