തിരുവനന്തപുരം: 14-ാം നിയമസഭയുടെ 22-ാം സഭാ സമ്മേളനത്തിന് തുടക്കമായി. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി.
ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി സാന്പത്തികനിലയെ ബാധിച്ചു. ലോക്ക് ഡൗണ് കാലത്ത് ആരെയും പട്ടിണിക്ക് ഇടാതെ സർക്കാർ ശ്രദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നയപ്രഖ്യാപന തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു.
സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്.
2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.നയപ്രഖ്യാപന പ്രസംഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ചുവടെ
** ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളിൽ കേരളം ഒന്നാമത്.
** മതേതരമൂല്യങ്ങൾ സർക്കാർ ഉയർത്തിപ്പിടിച്ചു.
*കോവിഡ് രോഗം സാധാരണ ജനജീവിതത്തെ ബാധിച്ചു.
* സർക്കാരിന്റെ പ്രധാന പദ്ധതികൾക്ക് കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നു
* സർക്കാർ പ്രകടനപത്രിക നടപ്പാക്കി.
* കേന്ദ്ര ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിശ്വാസം ആർജിക്കാനായി
* പൊതുമേഖലയെ സർക്കാർ ശക്തിപ്പെടുത്തി. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചു.
* നൂറ്ദിന കർമ പരിപാടി പ്രകാരം കൂടുതൽ തൊഴിലവസരം സൃഷ്ടിച്ചു.
*നിരവധി പദ്ധതികൾ കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ചു. കിറ്റും സൗജന്യ ചികിത്സയും നൽകി
* പൗരത്വ പ്രശ്നത്തിൽ മതേതരത്വത്തിനായി മുന്നിട്ടിറങ്ങി
* പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം, പരമാവധി തൊഴിൽ ഉറപ്പാക്കും
* കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണം
* കേരളം മികച്ച വ്യവസായ സൗഹൃദസംസ്ഥാനമെന്ന് നിക്ഷേപകർ കരുതുന്നു
* സാന്പത്തിക മേഖല പുനരുജീവിപ്പിക്കും
* കേന്ദ്രസർക്കാർ കൊണ്ട് വന്ന കാർഷിക നിയമം കോർപ്പറേറ്റുകളെ സഹായിക്കാൻ
* ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. കേരളത്തിനും ദോഷകരം. കാർഷിക സമരം മഹത്തായ ചെറുത്ത് നിൽപ്പ്
* കാർഷിക സ്വയംപര്യാപ്തതക്ക് കേരളം ശ്രമിക്കും
* കാർഷിക നിയമത്തിലൂടെ താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം , ഇത് കർഷകർക്ക് വിലപേശാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കും , കേരളത്തിന് തിരിച്ചടിയാകും
** കേന്ദ്ര സർക്കാരിന്റെ വാണിജ്യ വ്യാപാര കരാറുകളെ അപലപിക്കുന്നു. വാണിജ്യ കരാറുകൾ റബർ കർഷകരെ തകർക്കും
** കേരള ബാങ്ക് നേട്ടമാണ്. ജില്ലാ സഹകരണബാങ്കുകളെ സംയോജിപ്പിച്ചു.