തിരുവല്ല : കടപ്ര സൈക്കിൾ മുക്കിന് സമീപം പന്പാനദിയിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു മണലേൽ പുത്തൻ പറന്പിൽ മനോജിന്റെ മകൻ ഡാനി (ഒന്നര)യാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടുനിന്ന കുട്ടിയെ കാണാതായതിനേ തുടർന്നു നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ വീടിനു സമീപത്തുകൂടിയുള്ള പന്പാനദിയിൽ നിന്നു കണ്ടെടുത്തത്.
കുഞ്ഞിന്റെ കൈയിൽ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്ന് നദിയിൽ തെരച്ചിൽ നടത്തുകയായിരുന്നു.
ആറ്റിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു.
വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് വാഹനത്തിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനോജും കുടുംബവും നാഗ്പൂരിൽ നിന്ന് ഒരു മാസം മുന്പാണ് നാട്ടിലെത്തിയത്. 13 ന് തിരികെ പോകാനിരിക്കുകയായിരുന്നു. സംസ്കാരം വളഞ്ഞവട്ടം ഐപിസി സെമിത്തേരിയിൽ നടത്തി . മാതാവ് : ഷീജ. സഹോദരങ്ങൾ: റേച്ചൽ, അബി.