കോഴിക്കോട്: പി.ജെ. ജോസഫിന്റെ മകൻ അപു ജോണ് ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കോഴിക്കോട്ടുനിന്നു മകനെ മത്സരിപ്പിക്കാനാണു ജോസഫിന്റെ ശ്രമം.
നിലവിൽ കേരള കോണ്ഗ്രസ് മത്സരിക്കുന്ന പേരാന്പ്ര സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം ലീഗിന്റെ കൈവശമുള്ള തിരുവന്പാടിയിൽ അപുവിനെ സ്ഥാനാർഥിയാക്കാനാണു പാർട്ടി നീക്കം നടത്തുന്നത്.
പാർട്ടി മത്സരിച്ചു വരുന്ന പേരാന്പ്രയിൽ സാധ്യത തീർത്തും വിരളമായതിനാലാണു ലീഗിന്റെ കൈവശമുള്ള തിരുവന്പാടി ലഭിക്കാനുള്ള ജോസഫിന്റെ ശ്രമം.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പാർട്ടിയുടെ കീഴിലുള്ള ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ അപു ഇതുവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ല.