വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് അ​ധി​ക​ച്ചി​ലവ്; ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് അ​ധി​ക നി​കു​തി; കോ​വി​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നൊരുങ്ങി കേ​ന്ദ്രം

 

ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ബ​ജ​റ്റി​ൽ കോ​വി​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള അ​ധി​ക​ച്ചി​ല​വു​ക​ൾ നേ​രി​ടു​ക എ​ന്ന ല​ക്ഷ്യം​വ​ച്ചാ​ണ് തീ​രു​മാ​നം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് അ​ധി​ക നി​കു​തി ചു​മ​ത്തി​യേ​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​നു​ള്ള ബ​ജ​റ്റി​ൽ സെ​സ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

വാക്സിൻ സൗജന്യമായി നൽകാമെന്ന പല സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം അധിക ചിലവാണ് വരുത്തിയിരിക്കുന്നത്. നേ​ര​ത്തെ കോ​വി​ഡ് സെ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം നീ​ക്കം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​പ​ക്ഷ ​പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പി​ൻ​മാ​റി​യി​രു​ന്നു.

Related posts

Leave a Comment