ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​നം


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​കും. കേ​സി​ന്‍റെ സാ​ക്ഷി വി​സ്താ​ര​ത്തി​ന്‍റെ അ​ട​ക്ക​മു​ള്ള തീ​യ​തി​ക​ളും ഇ​ന്നു തീ​രു​മാ​നി​ക്കും.

എ​ട്ടാം പ്ര​തി ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്രേ​സി​ക്യൂ​ഷ​ന്‍റെ അ​പേ​ക്ഷ​യു​ള്‍​പ്പെ​ടെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഹ​ര്‍​ജി​ക​ളും ഇ​ന്ന് പ​രി​ഗ​ണി​ക്കു വ​രു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​സ്ത​രി​ക്കേ​ണ്ട 180 സാ​ക്ഷി​ക​ളി​ല്‍ 44 സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ വി​ചാ​ര​ണ തു​ട​രാ​ന്‍

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍​ക്കും എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment