
മലയാളത്തിലെ ശ്രദ്ധേയയായ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് രഞ്ജിനി ജോസ് പിന്നണിഗാന മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്.
പിന്നീട് പാട്ടിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. മിനിസ്ക്രീന്‍ പരിപാടിയില്‍ അവതാരകയായും താരം തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ രഞ്ജിനി ജോസ് ഗാനം ആലപിച്ചിട്ടുണ്ട്.
സംഗീത മഹായുദ്ധം എന്ന ടിവി പരിപാടിയില്‍ അവതാരകയായിരുന്നു രഞ്ജിനി. ഇതു കൂടാതെ സൂപ്പര്‍ സ്റ്റാര്‍ അല്‍ ടിമ, ഇന്ത്യന്‍ വോയ്സ് 2 എന്നീ ടിവി പരിപാടികളിലും അവതാരികയായി. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്.
തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രഞ്ജിനി ജോസ് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചാണ് രഞ്ജിനി രംഗത്ത് എത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ തന്റെ ഇന്‍ബോക്സില്‍ മോശം സന്ദേശമയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ ഇന്‍ബോക്സില്‍ മോശം സന്ദേശമയച്ച ആളെയാണ് താരം തുറന്ന് കാട്ടിയിരിക്കുന്നത്. രഞ്ജിനിയുടെ നഗ്ന ചിത്രം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പരസ്യമായി പങ്കുവെയ്ക്കുകയും അതിന് താരം മറുപടി നല്‍കുകയും ചെയ്തു.
വളരെ നാണം കെട്ട ഒരു പെരുമാറ്റമാണ് ഇതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. ഇക്കാര്യത്തില്‍ രഞ്ജിനിയെ അകമഴിഞ്ഞു പിന്തുണയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.