കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുൻശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി ഇയാൾക്ക് പെൺകുട്ടിയെ കൈമാറിയതെന്ന് കണ്ടെത്തി.
രണ്ടു പ്രാവശ്യം വിവാഹിതനായതും ഈ ബന്ധത്തിൽ കുട്ടികളുള്ള വിവരം മറച്ചുവച്ചുമാണ് സി.ജി. ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചത്. വിമുക്ത ഭടനാണെന്നായിരുന്നു ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
2017ലാണ് ഇയാൾ പെൺകുട്ടിയെ ദത്തെടുത്തതും പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതും. പെൺകുട്ടിയുടെ സഹോദരിയാണ് പീഡനവിവരം പുറത്തുവിടുന്നത്.