തിരുവനന്തപുരം: കോവിഡ് ഭീഷണിയെത്തുടർന്ന് 10 മാസം അടച്ചിട്ട സിനിമാ തീയറ്ററുകൾ ഇന്നു തുറന്നു. വിജയ് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രമായ മാസ്റ്റർ ആണ് ഇന്ന് രാവിലെ സംസ്ഥാനത്ത് റിലീസ് ചെയ്തത്.
സംസ്ഥാനത്തെ അഞ്ഞൂറിലധികം തീയറ്ററുകളിലാണ് മാസ്റ്റർ പ്രദർശനത്തിനെത്തിയത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തീയറ്ററുകൾ തുറന്നത്.
വിജയ് ചിത്രത്തെ ആഹ്ലാദാരവങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവർത്തിക്കുക.
നേരത്തെ തന്നെ തീയറ്ററുകൾ അണുവിമുക്തമാക്കിയിരുന്നു. തീയറ്ററുകളിൽ അൻപതു ശതമാനം പ്രേക്ഷകരെ ആണ് അനുവദിക്കുക.