കൊല്ലം: സംസ്ഥാനത്തുടനീളം കത്തികാട്ടി പണം തട്ടിവന്ന സംഘത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ എടത്വ സ്വദേശി വിനീത് (40) ആണ് പിടിയിലായത് . ഇന്ന് രാവിലെ കടപ്പാക്കടയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
പോലീസ് സംഘം ചടയമംഗലത്തുനിന്ന് ഇയാളെ പിൻതുടർന്ന് വരികയായിരുന്നു. പലതവണ പോലീസ് ജീപ്പ് കുറുകെയിട്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കാർ വെട്ടിച്ച് കടക്കുകയായിരുന്നു .
കടപ്പാക്കട പെട്രോൾ പന്പിന് സമീപം എതിരെവന്ന പോലീസ് ജീപ്പിനെ ഇടിച്ചശേഷം നിർത്താതെ പോയ കാർ കടപ്പാക്കട സ്പോട്സ് ക്ലബിന് സമീപം ഡിവൈഡറിലിടിച്ച് നിന്നു.
തുടർന്ന് വിനീത് കാറിൽനിന്ന് ഇറങ്ങിയോടി. ഇടറോഡിലേക്ക് ഓടിയ പ്രതിയെ പിടികൂടാൻ നാട്ടുകാരുടെ സഹായത്തോടെ കടപ്പാക്കട പ്രദേശം മുഴുവൻ പോലീസ് സംഘം തെരച്ചിൽ നടത്തി.
ഇതിനിടയിൽ ഒരു വീടിന്റെ മതിൽ ചാടുന്നതിനിടയിൽ പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ശക്തികുളങ്ങരയിലും പള്ളിത്തോട്ടത്തും മത്സ്യതൊഴിലാളികളെ തടഞ്ഞുനിർത്തി കത്തികാട്ട ിപണം തട്ടിയശേഷം രക്ഷപെടുകയായിരുന്നു.
ഇന്നു പുലർച്ചെ കിളിമാനൂരിൽ പെട്രോൾ പന്പിൽ കവർച്ച നടത്താനും ശ്രമം നടത്തി. തുടർന്ന് വിനീദ് കൊല്ലത്തേോക്ക് കടന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് വിവരം ലഭിച്ചതിനെതുടർന്നാണ് വൻപോലീസ് സന്നാഹം വിനീതിനായി വലവിരിച്ചത്.
വിനീത് അന്പതോളം കേസിൽ പ്രതി
കൊല്ലം: ഇന്നു പുലർച്ചെ പിടിയിലായ വിനീത് അന്പതോളം കേസുകളിൽ പ്രതി. കരുനാഗപ്പള്ളിയിൽ ആലുംകടവ് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്നു .
ആലുംകടവ് സ്വദേശിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി കണ്ണൂർ തലശേരി കതിരൂർ റോസ് മഹൽ വീട്ടിൽ മിഷേൽ (24) കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ സഹായി വിനീതിനാ യി നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത മിഷേലിനേയും വിനീതിനെയും കോവിഡ് പരിശോധനയ്ക്ക് വിധേമാക്കി.
ഇതിനിടയിലായിരുന്നു വിനീതുമായി മിഷേൽ രക്ഷപെട്ടത്. രക്ഷപെട്ട പ്രതികൾ പെരുമ്പാവൂരിൽ നിന്നും ഒരു വാഹനവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തേക്ക് വാഹനമോടിച്ചു വന്ന പ്രതി പെട്രോൾ പന്പിൽ നിന്നും എണ്ണ നിറച്ചു പണം കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം കരുനാഗപ്പള്ളിയ്ക്ക് സമീപ ംവച്ച് പിന്തുടർന്നുവന്ന പോലീസുകാർ മിഷേലിനെ വളരെ പണിപ്പെട്ടാണ് പിടികൂടിയത്. പലതവണ പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ട് .
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മിഷേലും വിനോദും ചേർന്ന് നിരവധി കവർച്ചകൾ നടത്തിയിട്ടുള്ളതായി അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. 50 ഓളം പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ ഉള്ളതായാണ് സൂചന.
ജില്ലയിൽ പാരിപ്പള്ളിയിലും കൊട്ടാരക്കരയിലും കേസുകളുണ്ട്. കരുനാഗപ്പള്ളിയിൽ നടന്ന കവർച്ചയെ തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന്റെ നിദേശാനുസരണം എസി പി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.
സംഘം മോഷ്ടിച്ച വാനും പോലീസ് കണ്ടെടുത്തിരുന്നു.മിഷേൽ പിടിയിലായതിനുശേഷം വിനീത് ഒളിവിൽ കഴിയുകയായിരുന്നു.