മുംബൈ: പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ് മുതല്‍ പ്രത്യുല്പ്പാദനശേഷിയുണ്ടെന്നിരിക്കെ വിവാഹപ്രായം എന്തുകൊണ്ട് 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്തണമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ്.
മുന്‍ പിഡബ്ല്യുഡി മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വെര്‍മയാണ് വിവാദ പ്രസ്താവന ഉയര്‍ത്തിയത്.
എന്നാല്‍ സജ്ജന്‍ സിംഗിന്റെ പ്രസ്താവനയെ ന്യായീകരിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇത് തന്റെ കണ്ടെത്തലല്ല. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച്, 15 വയസുള്ളപ്പോൾ കുട്ടികളെ പ്രസവിക്കാൻ പെൺകുട്ടികൾ അനുയോജ്യരാണ്.
കുറഞ്ഞത് 18 വയസ് പ്രായമുള്ള ഒരു പെൺകുട്ടിയെ വിവാഹത്തിന് പക്വതയുള്ളവരായി കണക്കാക്കുന്നു. 18വയസായ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കണമെന്നും വെർമ കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സജ്ജൻ സിംഗ് വിമർശിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെടാൻ ശിവരാജ് സിംഗ് ചൗഹാൻ ശാസ്ത്രജ്ഞനോ വിദഗ്ധ ഡോക്ടറോ ആണോയെന്നും സജ്ജൻ സിംഗ് ചോദിച്ചു.