ഉടനെ വിവാഹം ഉണ്ടാകില്ല, ഒരു നാല് വർഷത്തിനുള്ളിൽ കല്യാണം ഉണ്ടാകുമെന്ന് നമിതാ പ്രമേോദ്. അച്ഛനും അമ്മയും വിവാഹക്കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല.
വിവാഹം കഴിഞ്ഞാൽ ഞാൻ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്നേഹിക്കുന്ന സ്വപ്നം യാത്ര പോകണം എന്നതാണ്.
ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം. നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളിൽ ഒന്ന് തിരുവനന്തപുരത്ത് നിന്നു എറണാകുളത്തേക്ക് താമസം മാറി എന്നതാണ്.
ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്റ്റൈൽ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും.
അങ്ങനെ കുറേ വ്യത്യാസങ്ങൾ ജീവിതത്തിൽ വരുത്തിയെന്ന് നമിത.