ത​പ്സി എ​ന്നെ കോ​പ്പി​യ​ടി​ക്കു​ന്നുവെന്ന് കങ്കണ


തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച ശേ​ഷം ബോ​ളി​വു​ഡി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച മി​ന്നും താ​ര​മാ​ണ് താ​പ്സി പ​ന്നു. സി​നി​മ​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കാ​നും ത​ന്‍റേ​താ​യ പ്രേ​ക്ഷ​ക​രെ സ​ന്പാ​ദി​ക്കാ​നും ക​ഴി​ഞ്ഞ ന​ടി​യാ​ണ് ത​പ്സി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ധാ​രാ​ളം സ്വാ​ധീ​ന​മു​ണ്ട് ത​പ്സി​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം ത​പ്സി പ​ങ്കു​വ​ച്ച ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​വു​ക​യും വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​രു​ന്നു. താ​പ്സി ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ​ങ്കു​വ​ച്ച ഉ​ട​ൻ ക​ങ്ക​ണ റ​ണൗ​വ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​ണ് കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.

താ​പ്സി ക​ങ്ക​ണ​യെ കോ​പ്പി​യ​ടി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. നേ​ര​ത്തെ ഇ​തേ ആ​രോ​പ​ണം ക​ങ്ക​ണ​യു​ടെ സ​ഹോ​ദ​രി​യും ത​പ്സി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​രു​ന്നു.ആ​രാ​ധ​ക​രു​ടെ ട്വീ​റ്റു​ക​ൾ ശ്ര​ദ്ധി​ച്ച ക​ങ്ക​ണ​യും പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി.

താ​പ്സി ത​ന്നെ കോ​പ്പി​യ​ടി​ക്കു​ക മാ​ത്ര​മ​ല്ല, ത​ന്നെ അ​മി​താ​ഭ് ബ​ച്ച​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യും ചെ​യ്തു. ഹ​ഹ​ഹ… എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി. അ​വ​ൾ യ​ഥാ​ർ​ഥ ആ​രാ​ധി​ക​യാ​ണ്. എ​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ എ​ന്നെ പ​ഠി​ക്കാ​നും അ​നു​ക​രി​ക്കാ​നും അ​വ​ൾ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

മ​റ്റൊ​രു ഫീ​മെ​യി​ൽ സൂ​പ്പ​ർ സ്റ്റാ​റും പോ​പ്പ് ക​ൾ​ച്ച​റി​നെ ഇ​തു​പോ​ലെ സ്വാ​ധീ​നി​ച്ചി​ട്ടി​ല്ല. അ​മി​താ​ഭ് ബ​ച്ച​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ക​രി​ക്ക​പ്പെ​ട്ട സൂ​പ്പ​ർ​സ്റ്റാ​ർ ഞാ​നാ​ണ് എ​ന്നും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു.പി​ന്നാ​ലെ താ​പ്സി​യും പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി.

ക​ങ്ക​ണ​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​യി​രു​ന്നു താ​പ്സി​യു​ടെ മ​റു​പ​ടി. ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രി​ൽ അ​സൂ​യ​യു​ണ്ടാ​കി​ല്ലെ​ന്നും ന്യൂ​റോ​ടി​ക് അ​പ​ക​ർ​ഷ​ത​യു​ടെ ല​ക്ഷ​ണ​മാ​ണ് അ​സൂ​യ​യെ​ന്നു​മാ​യി​രു​ന്നു താ​പ്സി​യു​ടെ മ​റു​പ​ടി. എ​ന്നാ​ൽ ക​ങ്ക​ണ ഇ​തു​കൊ​ണ്ട് നി​ശ​ബ്ദ​ത​യാ​യി​ല്ല.

താ​പ്സി​യു​ടെ പ​രോ​ക്ഷ​മാ​യ ട്വീ​റ്റി​ന് ക​ങ്ക​ണ​യും മ​റു​പ​ടി​യു​മാ​യെ​ത്തി. ഈ ​ജീ​നി​യ​സി​ന് മു​ന്നി​ൽ എ​ന്‍റെ ഭാ​വി എ​ന്താ​ണ്. അ​തേ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്പോ​ൾ എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം എ​നി​ക്ക​റി​യി​ല്ല.

പ​ക്ഷെ ക​ഴി​വി​ന്‍റെ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെയും ക​ല​യു​ടേ​യും ഈ ​സൂ​പ്പ​ർ​നോ​വ​യു​ള്ള ലോ​ക​ത്ത് എ​നി​ക്ക് നി​ല​നി​ൽ​ക്കേ​ണ്ട എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​രി​ഹാ​സം.

Related posts

Leave a Comment