ചിറ്റാര്‍: സീതത്തോട് ഗുരുനാഥന്മണ്ണില് വന്യമൃഗങ്ങൾ വളര്‍ത്തു പശുവിനെ കൊന്നു. ബുധനാഴ്ച രാത്രിയില്‍ ഗുരുനാഥന്മണ്ണ് മേപ്പുറത്ത് കുഞ്ഞുമോന്റെ പശുവിനെയാണ് കൊന്നത്.
വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി ഒരുഭാഗം ഭക്ഷിച്ചിട്ടുണ്ട്. പുലിയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. വനമേഖലയോടു ചേര്‍ന്ന പ്രദേശത്ത് വന്യമൃഗ ആക്രമണം അതിരൂക്ഷമാണ്.
കര്‍ഷക കുടുംബങ്ങളില്‍ നിത്യവൃത്തിക്കായി വളര്‍ത്തി വരുന്ന മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതു പതിവായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാട്ടുപന്നിയും കാട്ടാനയും പക്ഷികളുമെല്ലാം വന്‍തോതില്‍ നാശംവരുത്തുകയും ചെയ്യുന്നു.