തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്.
ക്ഷേമ പെൻഷനുകൾ 1500 ൽ നിന്ന് 1600 രൂപയാക്കിയും തകർച്ച നേരിടുന്ന കർഷകർക്ക് ആശ്വാസം പകർന്ന് റബ്ബറിന്റെ തറവില ഉയർത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വർധിപ്പിക്കുകയും ചെയ്തു. റബറിന്റെ വില 170 രൂപയും നെല്ലിന്റെ താങ്ങുവില 28 രൂപയാക്കി.
നാളികേരത്തിന്റെ താങ്ങുവില 32 രൂപയാക്കി. 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് യുവജനങ്ങൾ ഉൾപ്പടെ എല്ലാ വിഭാത്തേയും ചേർത്തുപിടിച്ചുകൊണ്ടാണ് പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ 12-മത്തെ ബജറ്റും ധനമന്ത്രി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചത്.
കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധി പരിഹരിക്കാൻ വിവിധ മേഖലകൾക്ക് വായ്പകൾ അടക്കം വിവിധ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
പാലക്കാട് കുഴൽമന്ദം ജിഎച്ച്എസ്എസിലെ സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ഒാരോ പദ്ധതി പ്രഖ്യാ പനത്തിനു മുന്പും സംസ്ഥാന ത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ കവിതകൾ മന്ത്രി ഉദ്ധരിച്ചു. ബജറ്റിൽ കേന്ദ്രത്തിനെതിരേ രൂക്ഷവിമർ ശന വുമുണ്ടായി.
ബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
* 2021-22 ൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യവകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും
* ക്ഷേമപെൻഷനുകൾ നൂറ് രൂപ വർധിപ്പിച്ച് 1600 രൂപയാക്കി
* കേന്ദ്ര നിലപാട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി
* 15000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും
* റബറിന്റെ തറവില 170 രൂപയാക്കി , നാളികേരത്തിന്റെ സംഭരണവില 5 രൂപ കൂട്ടി 32 ആക്കി. നെല്ലിന്റെ സംഭരണവില 28 ആക്കി
* തദ്ദേശസ്ഥാപനങ്ങൾക്ക് ആയിരം കോടി അധികം നൽകും
* 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കും
* അഭ്യസ്തവിദ്യർക്ക് തൊഴിലിന് കർമപദ്ധതി,
* സ്ത്രീകൾക്ക് തൊഴിലിന് പ്രത്യേക പദ്ധതി
* തൊഴിൽ അന്വേഷകർക്ക് കംപ്യൂട്ടർ അടക്കം വായ്പ നൽകും
* തൊഴിലന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും
* അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും.
* ജൂലായ് മാസത്തോടെ കെ ഫോണ് പദ്ധതി പൂർത്തിയാക്കും, ഫെബ്രുവരിയിൽ ആദ്യ ഘട്ടം
* തൊഴിൽ വേണ്ടവർക്ക് അടുത്തമാസം മുതൽ ഡിജിറ്റൽ രജിസ്ട്രേഷൻ ആരംഭിക്കും
* ദുർബല വിഭാഗക്കാർക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് , സംവരണ വിഭാഗങ്ങൾക്ക് സൗജന്യ ലാപ്ടോപ്പ്്്
* ജോലി നഷ്ടപ്പെട്ട പ്രഫഷണലുകൾക്ക് തൊഴിൽ നൽകും
* സർവകലാശാലകളിൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കും
* ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും
* പശ്ചാത്തല സൗകര്യങ്ങൾക്ക് കിഫ്ബി വഴി 2000 കോടി അനുവദിക്കും
* കോളജുകൾക്ക് 1000 കോടി
* പുതിയ കോഴ്സുകൾ അനുവദിക്കും
* ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതി
*കോളജുകളിൽ ഒഴിവുള്ള 800 തസ്തികകൾ ഉടൻ നികത്തും
* കോളജുകളിൽ 10 ശതമാനം സീറ്റ് വർധന
* സർവകലാശാലകളിൽ 800 തസ്തികകൾ
* ആരോഗ്യ ഗവേഷണ സർവകലാശാലയ്ക്ക് ഡോ. പൽപ്പുവിന്റെ പേര്
* സർവകലാശാലകളിൽ മികവിന്റെ 30 കേന്ദ്രങ്ങൾ
* ഗവേഷണത്തിന് മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ്
* വരുന്ന അധ്യയന വർഷം 20000 കുട്ടികൾക്ക് ഉന്നത പഠന സൗകര്യം
* 2600 സ്റ്റാർട്ടപ്പുകൾ വരും
* സ്റ്റാർട്ട്പ്പുകൾക്ക് 50 കോടി
* തിരുവനന്തപുരത്ത് മെഡിക്കൽ ഡിവൈസ് പാർക്ക്
* കേരളത്തിലെ മരുന്ന് ഉൽപ്പാദനം 250 കോടിയായി ഉയർത്തും
* കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഈ വർഷം തറക്കല്ലിടും
* ടെക്നോപാർക്കിന് 22 കോടി, ഇൻഫോപാർക്കിന് 36 കോടി, സൈബർ പാർക്കിന് 12 കോടി
* കേരള ഇന്നവേഷൻ ചലഞ്ചിന് 40 കോടി
* കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കും
* മൂന്ന് വ്യവസായ ഇടനാഴികൾക്ക് തുടക്കമിടും; ഇതിനായി 5000 കോടി അനുവ ദിക്കും
* മൂന്നരലക്ഷം കുട്ടികൾക്ക് പുതുതായി പഠന സൗകര്യം
* കേരളത്തിൽ ഇന്റർനെറ്റ് ആരുടെയും കുത്തകയാവില്ല.
* വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ വൻകിട പദ്ധതികൾ
* തൊഴിലില്ലായ്മ പരിഹരിക്കാൻ ബൃഹദ്പദ്ധതി
* കണ്ണൂർ വിമാനത്താവളത്തിന് സമീപം 8000 ഏക്കർ ഏറ്റെടുക്കും
*തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കും
* അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ അനുവദിക്കും. ശരാശരി 75 ദിവസം തൊഴിൽ നൽകും
* ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ
*ടൂറിസം മാർക്കറ്റിംഗിന് 100 കോടി
* ഏകോപിത പ്രവാസി പദ്ധതിക്ക് നൂറ് കോടി
* ചാന്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും
* പ്രവാസി ചിട്ടി ഉൗർജിതമാക്കും
* മടങ്ങിവരുന്ന പ്രവാസികൾക്ക് നൈപുണ്യ പദ്ധതി
*നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസിക്ക് 3000രൂപ പെൻഷൻ
* കാർഷിക വികസനത്തിന് മൂന്നിന കർമ്മപദ്ധതി
* കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരം
* കർഷക തൊഴിലാളി ക്ഷേമനിധിയ്ക്ക് 100 കോടി
* ആലപ്പുഴയിൽ അടുത്ത മാസം ഡിജിറ്റൽ ആയി കയർ വ്യാപാര മേള നടത്തും
* കൈത്തറി മേഖലക്ക് 52 കോടി രൂപ വകയിരുത്തും
* മത്സ്യ സംസ്കരണ വിപണനത്തിനും മത്സ്യകൃഷിക്കും 66 കോടി രൂപ
* എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹായത്തോടെ കയർ ക്രാഫ്ട് സെന്ററുകൾക്ക് നാല് കോടി
* അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 10 കോടി
* ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ പദ്ധതിക്ക് 6 കോടി