കുമ്പനാട്: നെല്ലിമല പുത്തന്‍പീടികയ്ക്ക് സമീപം പരേതനായ ഷിബുവിന്റെ വയോധിക മാതാവും ഭാര്യയെയും കുട്ടികളും താമസിക്കുന്ന വീടിന് തീവെച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് വിമുഖത കാട്ടുന്നതില്‍ പ്രതിഷേധം.
ഇവരുടെ വീടിന്റെ അടുക്കള ഭാഗവും പശു തൊഴുത്ത് പൂര്‍ണമായും വീടിന് മുറ്റത്തുണ്ടായിരുന്ന ബൈക്കും കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സാമൂഹിക വിരുദ്ധര്‍ തീവച്ച് നശിപ്പിച്ചത്.
തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് മാസം പ്രായമുള്ള കിടാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്.
സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്ന് സ്ഥലംസന്ദര്‍ശിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു.
കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിന് നീറുംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ചക്കുമൂട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് സി ജി ആശ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ് എസ് പുല്ലാട് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.