കോ​ടാ​ലി വീ​ഴും മുമ്പേ പൂ​ത്തു​ല​ഞ്ഞു..! വികസനക്കുതിപ്പിന് തടസമായി റോ​ഡ​രി​കി​ലെ നാ​ട​ൻ മാ​വു​ക​ൾ; ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പൂവിട്ടു; ഇങ്ങനെയൊരു കാഴ്ച ആദ്യമായെന്ന് പഴമക്കാർ


കല്ലടിക്കോട്: പാ​ല​ക്കാ​ട്- മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ലെ റോ​ഡ​രി​കി​ലെ നാ​ട​ൻ മാ​വു​ക​ൾ കോ​ടാ​ലി​ക്കൈ വീ​ഴും മു​ന്പ് പൂ​ത്തു​ല​ഞ്ഞു. ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ റോ​ഡ് വീ​തി​കൂ​ട്ട​ൽ പ​ണി പു​രോ​ഗ​മി​ക്കു​ന്ന സ​മ​യ​ത്താ​ണ് മാ​വു​ക​ൾ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം പൂ​ത്തു​ല​ഞ്ഞ​ത്.

ഇ​ത്ത​വ​ണ മാ​വു​ക​ൾ വൈ​കി​യാ​ണ് പൂ​ത്ത​ത്. ഇ​ല​ക​ൾ പോ​ലും കാ​ണാ​ത്ത വി​ധ​മാ​ണ് പൂ​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​വേ മാ​വു​ക​ൾ പൂ​ക്കു​ന്ന​ത് ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് മാ​വു​ക​ൾ പൂ​ത്തി​രി​ക്കു​ന്ന​ത്.

ഒ​രി​ക്ക​ലും പൂ​ക്കാ​ത്ത മാ​വു​ക​ൾ പോ​ലും പൂ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ. മാ​വു​ക​ൾ ഇ​ങ്ങ​നെ പൂ​ത്ത കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ്ര​ള​യ​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മാ​വു​ക​ൾ പൂ​വി​ടു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഉ​ണ്ടാ​യ ത​ണു​പ്പും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​യ ചൂ​ടും മാ​വ് പൂ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് മ​ഴ​ക്കാ​ർ ഇ​ല്ലാ​തെ തെ​ളി​ഞ്ഞ വെ​യി​ൽ ല​ഭി​ച്ച​തും മാ​വ് പൂ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി തെ​ളി​ച്ചം പ്ര​കാ​ശ സം​ശ്ലേ​ഷ​ണ​ത്തെ കൂ​ട്ടു​ക​യും പു​ഷ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍​ഡൈ​ഓ​ക്സൈ​ഡ് വ​ർ​ദ്ധ​ന​വ് പ്ര​കാ​ശ സം​ശ്ലേ​ഷ​ണ​ത്തെ പ​രി​പോ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പൂ​ക്ക​ൾ കൂ​ടാ​ൻ ക​ര​ണ​മാ​യ​താ​യും പ​റ​യു​ന്നു. മ​ണ്ണാ​ർ​ക്കാ​ട്-പാ​ല​ക്കാ​ട് റൂ​ട്ടി​ൽ അ​ൻ​പ​തോ​ളം നാ​ട്ടു​മാ​വു​ക​ളു​ണ്ട്.

നേ​ര​ത്തെ നൂ​റു ക​ണ​ക്കി​ന് മാ​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​രോ വ​ർ​ഷ​വും എ​ണ്ണം കു​റ​ഞ്ഞു വ​ന്നു. പു​തി​യ​താ​യി ഒ​ന്നും വെ​ച്ച് പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ല്ല. ഇ​പ്പോ​ൾ റോ​ഡ് വി​ക​സ​നം വ​രു​ന്പോ​ൾ ഏ​താ​ണ്ടെ​ല്ലാ നാ​ട​ൻ മാ​വു​ക​ളും മു​റി​ച്ചു​മ​റ്റും.

സ​ങ്ക​ര​യി​നം മാ​വു​ക​ൾ വ​ന്ന​തോ​ടെ നാ​ട​ൻ മാ​വു​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​പ​റ​ന്പു​ക​ളി​ലും ഇ​ല്ലാ​താ​യി അ​വ​ശേ​ഷി​ക്കു​ന്ന​വ റോ​ഡ​രി​കി​ലെ മാ​വു​ക​ളാ​ണ്. എ​ന്നാ​ൽ റോ​ഡ് വീ​തി വ​രു​ന്ന​തോ​ടെ ഇ​വ​യും ഇ​ല്ലാ​താ​വു​ക​യാ​ണ്.

പോ​ഷ​ക​സ​ന്പു​ഷ്ട​വും അ​ച്ചാ​ർ പോ​ലെ​യു​ള്ള​വ​ക്ക് ഉ​ത്ത​മ​വു​മാ​യ നാ​ട​ൻ മാ​ങ്ങ ന​ഷ്ട​പ്പെ​ടു​ക കൂ​ടി​യാ​ണ് മാ​വു​ക​ൾ​ക്ക് കോ​ടാ​ലി വീ​ഴു​ന്ന​തോ​ടെ സം​ഭ​വി​ക്കു​ന്ന​ത്, വ​ലി​യ മ​ര​ങ്ങ​ളാ​യ ഇ​വ തേ​വാ​ങ്ക്, മ​ര​പ്പ​ട്ടി, വെ​രു​ക്, വേ​ഴാ​ന്പ​ൽ തു​ട​ങ്ങി വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​വ​ധി ജീ​വി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ്,

ത​ച്ച​ന്പാ​റ ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള റോ​ഡ​രി​കി​ലെ മാ​വു​ക​ളി​ൽ ഇ​ത്ത​രം ജീ​വി​ക​ൾ കൂ​ടു​ത​ലു​ണ്ട്. വി​ക​സ​ന​ക്കു​തി​പ്പി​ൽ ഈ ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പ് കൂ​ടി​യാ​ണ് അ​വ​താ​ള​ത്തി​ൽ ആ​വു​ന്ന​ത്.

Related posts

Leave a Comment