തിരുവല്ല: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വീണ്ടും യുഡിഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എഐസിസി നിരീക്ഷകന് ഐവാന്‍ ഡിസൂസ.
തിരുവല്ലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കും.
കേരളത്തിലെ അവസാന കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി. ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. ജയകുമാര്‍, കെപിസിസി സെക്രട്ടറിമരായ സതീഷ് കൊച്ചുപറമ്പില്‍, ആര്. വി. രാജേഷ്, എന്‍. ഷൈലാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍, ഡിസിസി ഭാരവാഹികളായ സതീഷ് ചാത്തങ്കേരി അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി, ജേക്കബ് ചെറിയാന് ,റോബിന് പരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.