മുംബൈ: വിവാഹവാഗ്ദാനം നൽകി പൈലറ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി മോഡലും സീരിയൽ നടിയുമായ യുവതി.
ഭോപ്പാൽ സ്വദേശിയായ പൈലറ്റിനെതിരെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതിയും പൈലറ്റായ യുവാവും തമ്മിൽ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോൺവിളിയിലേക്കും വളർന്നു.
10 ദിവസങ്ങൾക്ക് മുൻപ് തന്റെ വീട്ടിലേക്ക് വന്ന് യുവാവ് അവിടെ വച്ച് വിവാഹം കഴിക്കാമെന്നും മാതാപിതാക്കളെ അറിയിക്കാമെന്ന് വാക്ക് തന്നുവെന്നും തുടർന്ന് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ വാക്ക് പാലിക്കാതിരുന്നതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.