ഓരോ സിനിമയിലും അഭിനയിച്ച് കഴിയുന്പോൾ അതിലെ കഥാപാത്രം ഉപയോഗിച്ച എന്തെങ്കിലുമൊരു വസ്തു എടുത്ത് വയ്ക്കാറുണ്ട്. ചിലപ്പോൾ അത് മാലയോ കമ്മലോ കൊലുസോ ആയിരിക്കാം.
എടുത്ത് വച്ചതെല്ലാം എന്റെ സ്വകാര്യ കളക്ഷന്റെ ഭാഗമാണ്. പുതിയ തീരങ്ങൾ എന്ന സിനിമയിലെ താമരയുടെ കൊലുസാണ് ഞാൻ എടുത്ത് വെച്ചിട്ടുള്ളത്.
അതുപോലെ വിക്രമാദിത്യനിൽ ഗാനരംഗത്തുള്ള കറുത്ത ചുരിദാർ, പുള്ളിപ്പുലിയുടെ സമയത്തെ ടെറാക്കോട്ടയുടെ ഒരു കമ്മൽ, അങ്ങനെയാണ് എന്റെ കളക്ഷനുകൾ.
എല്ലാം നല്ല ഓർമകളാണ്.പുതിയ തീരങ്ങൾ എന്ന സിനിമ അത്രയ്ക്ക് ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് ആ സിനിമയിലേത്. കുറേ പരിശ്രമങ്ങൾ ആ കഥാപാത്രത്തിന് പിന്നിലുണ്ടായിരുന്നു.
എന്റെ ആദ്യ നായികാ കഥാപാത്രമായിരുന്നു താമര എന്നതുകൊണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് അത്.
-നമിത പ്രമോദ്