ന്യൂയോർക്ക്: ഇന്ത്യൻ വ്യവസായി പതിനാലു വയസുള്ള മകളെയും അനത്തിയഞ്ചു വയസുള്ള ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ജീവനൊടുക്കി.
ഭൂപീന്ദർ സിംഗ് (57) എന്ന ഇന്ത്യൻ വംശജനാണ് മകളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഇദ്ദേഹത്തിന്റെ ഭാര്യ രഷ്പാൽ കൗറിനു (40) കൈയിൽ വെടിയേറ്റിട്ടുണ്ട്. ഇവരെ ആല്ബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു . ജനുവരി 13 രാത്രി ന്യൂയോർക്ക് തലസ്ഥാനമായ അല്ബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവം.
വീട്ടിൽ അസ്വാരസ്യങ്ങൾ പതിവാണെന്ന് അയൽവാസി പോലീസിന് മൊഴി നൽകി. ’കഴിക്കാൻ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാർ ഓടിക്കാൻ അനുവദിക്കില്ല’ എന്നീ പരാതികൾ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോർക്ക് ഹഡ്സണിൽ മദ്യം വിൽക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരിൽ 2016 ൽ ബലാത്സംഗത്തിന ്കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു .
അമേരിക്കയിൽ ഓരോദിവസവും കുടുംബകലഹത്തെത്തുടർന്ന് മൂന്ന് സ്ത്രീകൾ വീതം കൊല്ലപെടുന്നുവെന്ന് നാഷണൽ ഓർഗനൈസേഷൻ ഫോർ വുമെൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു .
കുടുംബകലഹത്തിനു ഇരയാകുന്നവർ നാഷണൽ ഡൊമെസ്റ്റിക് വിയലൻസ് 18007997233 ഫോണ് നന്പറുമായി ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: പി പി ചെറിയാൻ