ഓണ്‍ലൈനായി റിലീസ് ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈ അവസരത്തില്‍ തുറന്നു പറച്ചിലുമായി എത്തുകയാണ് ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബി.
രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്നാണ് ജിയോ പറയുന്നത്.
വിവാഹ ജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം എന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജിയോ ബേബിയുടെ വാക്കുകള്‍ ഇങ്ങനെ…വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്?
ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക.
ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്. എന്തായാലും ജിയോയുടെ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.