പ​ക​രം ആ​ര് ‍? ഇ​രി​ക്കൂ​റി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ.​സി. ജോ​സ​ഫ്


ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ൽ താ​ൻ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും പു​തി​യ ആ​ളു​ക​ൾ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യി കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി ഇ​രി​ക്കൂ​റി​ലെ ആ​ളു​ക​ളു​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ല​ങ്ങ​ളും റോ​ഡു​ക​ളു​മ​ട​ക്കം ഒ​രു​പാ​ട് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം പ്ര​തി​കാ​ര​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തെ ക​ണ്ട​ത്.

ക​രു​വ​ഞ്ചാ​ൽ, ആ​ല​ക്കോ​ട് പാ​ല​ങ്ങ​ൾ​ക്കു​പോ​ലും വ​ള​രെ സാ​വ​കാ​ശ​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. മ​ല​യോ​ര​ഹൈ​വേ പ​ദ്ധ​തി​യെ​യും അ​വ​ഗ​ണി​ച്ചു.

മ​ല​യോ​ര ഹൈ​വേ അ​ട​ക്ക​മു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കു​വേ​ണ്ടി രൂ​പീ​ക​രി​ച്ച മ​ല​യോ​ര വി​ക​സ​ന അ​ഥോ​റി​റ്റി ജ​ന​പ്ര​തി​നി​ധി​യെ​ന്ന​നി​ല​യി​ൽ ത​ന്നോ​ടു​പോ​ലും ആ​ലോ​ചി​ക്കാ​തെ പി​രി​ച്ചു​വി​ട്ടു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​രി​ക്കൂ​റി​ൽ ഇ​ല്ലെ​ങ്കി​ലും തു​ട​ങ്ങി​വ​ച്ച കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

കെ​സി​ക്ക് പ​ക​രം ആ​ര് ‍?
ഇ​രി​ക്കൂ​റി​ൽ കെ.​സി.​ജോ​സ​ഫി​ന് പ​ക​രം കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​വ് ജോ​സ​ഫി​ന്‍റെ​യും സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ​യും പേ​രു​ക​ളാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

നി​ല​വി​ൽ എ ​ഗ്രൂ​പ്പി​ന്‍റെ സീ​റ്റാ​ണി​ത്. എ​ന്നാ​ൽ, എ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ.​സി. ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ​നി​ന്ന് മാ​റു​ന്പോ​ൾ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത് ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്.

ച​ങ്ങ​നാ​ശേ​രി​യി​ൽ അ​ന്ത​രി​ച്ച സി.​എ​ഫ്. തോ​മ​സി​ന്‍റെ മ​ക​ൾ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. മ​റ്റു മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലേ​തെ​ങ്കി​ലും ഒ​ന്നി​ൽ മ​ത്സ​രി​ച്ചാ​ൽ ഇ​രി​ക്കൂ​ർ ഐ ​ഗ്രൂ​പ്പി​ന് വി​ട്ടു​കൊ​ടു​ത്തേ​ക്കും. എ​ന്നാ​ൽ, ഗ്രൂ​പ്പ‌​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം പാ​ടി​ല്ലെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശം.

2006-ലെ ​നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​ന്പി​ൽ പി.​ജ​യ​രാ​ജ​നെ​തി​രേ സ​ജീ​വ് ജോ​സ​ഫ് മ​ത്സ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ, 2011ലും 2016​ലും പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ് ജോ​സ​ഫി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. എ ​ഗ്രൂ​പ്പ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ങ്കി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി.

കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി​രു​ന്ന സോ​ണി നി​ല​വി​ൽ മാ​ർ​ക്ക​റ്റ് ഫെ​ഡ് ചെ​യ​ർ​മാ​നാ​ണ്. ര​ണ്ടു ത​വ​ണ​ക​ളാ​യി ത​ളി​പ്പ​റ​ന്പ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും റ​ബ​ർ ഉ​ത്പാ​ദ​ന സ​ഹ​ക​ര​ണ​സം​ഘം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​രി​ക്കൂ​റി​ലേ​ക്ക് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു​വി​ന്‍റെ പേ​രും ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment