മാനന്തവാടി: യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തിരുവനന്തപുരം തവലോട്ടുകോണം അനന്തുവിനെയാണ്(21) മാനന്തവാടി സിഐ അബ്ദുല്‍കരീമും സംഘവും അറസ്റ്റുചെയ്തത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു.
ബന്ധത്തില്‍നിന്നു യുവതി പിന്മാറാന് ശ്രമിച്ചതിന്റെ വിരോധം തീര്‍ക്കുന്നതിനാണ് പ്രതി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. അനന്തുവിന്റെ ലാപ്ടോപ്പ്, മൊബെല്‍ ഫോണ്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അനന്തുവിനെതിരെ കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.