കൊ​ല്ലേ​ണ്ടോ​നെ കൊ​ല്ലും ഞ​ങ്ങ​ൾ ത​ല്ലേ​ണ്ടോ​നെ ത​ല്ലും ഞ​ങ്ങ​ൾ കൊ​ന്നി​ട്ടു​ണ്ടീ പ്ര​സ്ഥാ​നം..! മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം; 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

മ​യ്യി​ൽ(​ക​ണ്ണൂ​ർ): മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് 24 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, സി.​പി. നാ​സ​ർ, കെ. ​ബാ​ബു​രാ​ജ്, പി.​കെ. ബി​ജു, ഷാ​ഹി​ദ് അ​ഹ​മ്മ​ദ്, കെ.​കെ. ഫാ​യി​സ്, സി.​പി. സി​ദ്ദീ​ഖ്, കെ.​കെ. മു​ഹ​മ്മ​ദ്, റ​ബീ​ഹ്, കെ.​കെ. മ​നാ​ഫ്, ജി.​വി. അ​നീ​ഷ്, അ​മീ​ർ, രാ​ഹു​ൽ, ക​ണ്ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ​ത്തോ​ളം പേ​ർ​ക്കെ​തി​രേ​യു​മാ​ണ് മ​യ്യി​ൽ പോ​ലീ​സ് കേ​സെ​
ടു​ത്ത​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചെ​റു​പ​ഴ​ശ്ശി സ്കൂ​ൾ ബൂ​ത്ത് ഏ​ജ​ന്റ് പി.​പി. സു​ബൈ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സി​പി​എം മ​യ്യി​ൽ ചെ​റു​പ​ഴ​ശ്ശി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

‘പാ​ണ​ക്കാ​ട്ടി​ൽ പോ​കേ​ണ്ട ട്രെ​യി​നിം​ഗൊ​ന്നും കി​ട്ടേ​ണ്ട ഓ​ർ​ത്തു ക​ളി​ച്ചോ തെ​മ്മാ​ടി​ക​ളെ കൊ​ല്ലേ​ണ്ടോ​നെ കൊ​ല്ലും ഞ​ങ്ങ​ൾ ത​ല്ലേ​ണ്ടോ​നെ ത​ല്ലും ഞ​ങ്ങ​ൾ കൊ​ന്നി​ട്ടു​ണ്ടീ പ്ര​സ്ഥാ​നം’ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.

സം​ഭ​വ​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ല​ഹ​ള​യു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തി​നും ജീ​വ​ഹാ​നി​യു​ണ്ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment