ആലുവയിൽ ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം.
നദിക്കരയിൽ ഷൂട്ടിംഗ് കാണാൻ വൻജനാവലി. കാരണം ഇന്നത്തെ ഷൂട്ടിംഗ് നയൻതാരയുടേയും പക്രുവിന്റെയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു.
ലൊക്കേഷനടുത്തെ മരക്കൊന്പിൽ വരെ കാണികൾ നിറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് കാണികൾക്ക് അബദ്ധം മനസിലായത്.
ചിത്രത്തിലെ പാട്ടുസീനിൽ ബേബി നയൻതാരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവർ ഉണ്ടാക്കിയ സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വൻ ജനാവലി തടിച്ചുകൂടിയത്.
-ഗിന്നസ് പക്രു