എന്റെ ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു മതവിഭാഗവും എനിക്കെതിരെ നീങ്ങി. സുഹൃത്തായ മഹാദേവൻ തന്പി ഒരുക്കിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്.
ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. എന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു.
പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടു. ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നു കരകയറി.
ആ സംഭവം മറക്കാനും മറ്റു ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം.
-അനാർക്കലി മരിക്കാർ