കൊച്ചി: കടയ്ക്കാവൂരില്‍ 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിക്കണമെന്നും വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു.
2019 നവംബര്‍ മുതല്‍ പിതാവിനും ഇയാളുടെ രണ്ടാം ഭാര്യയ്ക്കുമൊപ്പം കുട്ടികള്‍ വിദേശത്തായിരുന്നു. അവിടെവച്ചാണു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്.
കുട്ടിക്കു ലഹരിമരുന്നു നല്‍കിയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞിരുന്നു.