ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ തോക്ക് ചൂണ്ടി കവർച്ച. തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് കൊള്ളസംഘം കവർച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വർണം കവർന്നു.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖം മൂടി ധരിച്ചെത്തിയ സംഘം മാനേജർ ഉൾപ്പടെയുള്ളവരെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.
ജീവനക്കാരുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റിന്റെ ഇതേ ശാഖയിൽ രണ്ടാഴ്ച മുൻപും കവർച്ചാ ശ്രമം നടന്നിരുന്നു.