ഉരുവച്ചാൽ: ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു വിഷപാമ്പ് തലപൊക്കി. പരിഭ്രാന്തനായ യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയോടി ഇന്നലെ വൈകുന്നേരം ഉരുവച്ചാലിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
ഉരുവച്ചാലിലെ സൗഭാഗ്യ ബൈക്കറിയിലെ ജീവനക്കാരൻ നിഹാലും കൂടെ യാത്ര ചെയ്ത പഴശിയിലെ ശഹീറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഓടികൊണ്ടിരുന്ന സ്കൂട്ടറിന്റെ മുൻഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തലപൊക്കിയത്. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ റോഡിൽ നിർത്തി ഇരുവരും ഇറങ്ങി ഓടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പാമ്പ് കയറി കൂടിയ സ്കൂട്ടറിന്റെ മുൻ ഭാഗം വെട്ടിപൊളിച്ച് പാമ്പിനെ പുറത്തേക്ക് വിടുകയായിരുന്നു.