കൊറോണ ലോകത്തിൽ വരുത്തിയ മാറ്റം വലുതാണ്. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ധാരാളം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. നിരവധി സ്ഥാപനങ്ങൾ പൂട്ടി.
എന്നാൽ ലോക്ക്ഡൗൺ സമയത്ത് പുതിയ ബിസിനസ് തുടങ്ങി വലിയ വിജയം നേടിയ ഒരാളെ പരിചയപ്പെടാം. ലണ്ടൻ സ്വദേശിയായ ഇരുപതുകാരനായ ബെൻ ഗുള്ളിവറാണ് താരം. യൂട്യൂബിൽ നോക്കി പഠിച്ചാണ് ബെൻ ബിസിനസിലേക്ക് കാലുകുത്തുന്നത്.
ചൈനയിൽ നിന്ന് പല്ല് ക്ലീൻ ചെയ്യുന്ന ഉപകരണം ഇറക്കുമതി ചെയ്ത് ഓൺലൈനിലൂടെ വിൽപ്പന നടത്തുകയാണ് ബെൻ ആദ്യം ചെയ്തത്. സംഭവം ഹിറ്റായി. ദിവസം പതിനൊന്ന് ലക്ഷത്തോളം രൂപയായിരുന്നു ബെന്നിന്റെ വരുമാനം.
പക്ഷെ വൈകാതെ തന്റെ ബിസിനസ് ഒരു അമേരിക്കകാരന് ബെൻവിറ്റു. നല്ല തുകയ്ക്കാണ് കന്പനി വിറ്റതെന്ന് പറഞ്ഞ ബെൻ അത് എത്രയാണെന്ന് വെളിപ്പെടുത്തിയില്ല. വൈകാതെ ബെൻ അടുത്ത ഓൺലൈൻ ബിസിനസ് ആരംഭിച്ചു.
ഇത്തവണ ജിം ഉപകരണങ്ങളും മറ്റ് അവശ്യ സാധനങ്ങളുമാണ് വിൽപന നടത്തുന്നത്. 10 മാസം കൊണ്ട് ഏഴു കോടിയിലധികം രൂപയാണ് ബെന്നിന്റെ വരുമാനം. ഒരു ലാപ്ടോപ്പ്, മൊബൈൽ, ഇന്റർനെറ്റ് – ഇത്രയും മാത്രമേയുള്ളൂ ബെന്നിന്റെ ചെലവ്.
കിടപ്പുമുറിയാണ് ഓഫീസ്. ഗ്യാരേജിലാണ് സാധനങ്ങൾ സൂക്ഷിക്കുന്നത്. ബിസിനസ് മെച്ചമായതോടെ പുതിയ ഓഫീസിലേക്ക് മാറാമുള്ള ഒരുക്കത്തിലാണ് ബെൻ.