ലോക റിക്കാർഡ് ലഭിക്കുക എന്നത് നിസാര കാര്യമല്ല. അയൺ മാൻ എന്ന വിശേഷണത്തോടെ ലോക റിക്കാർഡ് സ്വന്തമാക്കുകയെന്നത് അതിലും ബുദ്ധിമുട്ടാണ്.
പക്ഷെ കൃഷ്ണ പ്രകാശ് ഐപിഎസിന് അതും നിസാരം. സൈന്യം, അർദ്ധ സൈന്യം, സിവിൽ സർവീസ് തുടങ്ങി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന വിഭാഗത്തിൽ നിന്ന് അയൺമാൻ പദവി സ്വന്തമാക്കിയ ഒരേഒരാളാണ് കൃഷ്ണ പ്രകാശ്.
2007ലാണ് അയൺമാൻ ട്രയാത്ത്ലോൺ കൃഷ്ണ പ്രകാശ് പൂർത്തിയാക്കിയത്. 3.8 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിളിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ 16 മുതൽ 17 മണിക്കൂർ സമയത്തിനുള്ളിൽ പൂർത്തിയാക്കിയാണ് അയൺ മാൻ പദവി സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറിയത്. കൃഷ്ണ പ്രകാശ് ഇപ്പോൾ മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലെ കമ്മീഷണാണ്.