കൊച്ചി: താനുമായി ബന്ധമില്ല എന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരി. സോളാർ പീഡന പരാതി സിബിഐക്ക് വിട്ട സംസ്ഥാന സർക്കാരിന്റെ നടപടിക്കു പിന്നാലെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതാക്കൾക്കു മുന്നിൽ വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് താൻ അനുഭവിച്ചിട്ടുള്ളത്.
ഉമ്മൻ ചാണ്ടി മാത്രമല്ല, കെസി വേണുഗോപാൽ, ഹൈബി ഈഡൻ അടക്കമുള്ളവരുടെ ഭാഗത്തു നിന്നും അപമാനം നേരിട്ടു.
കേസിലെ കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ജോസ്. കെ മാണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ജോസിനെതിരായ കേസിലും ഉറച്ചു നിൽക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു.