കാണുന്ന എല്ലാവരും ചോദിക്കും മോഹന്‍ലാലുമായുള്ള പ്രശ്‌നമെന്തെന്ന് ! ഇതിനു കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് കലൂര്‍ ഡെന്നീസ്…

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തൂലികയിലൂടെ ജന്മം നല്‍കിയ ആളാണ് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മലയാളികള്‍ക്ക് സുപരിചിതനാണ്.

ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. എന്തുകൊണ്ട് മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം.

എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു. താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

എന്നാല്‍ മോഹന്‍ലാലിന് വേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി എഴുതിയിട്ടുള്ളത്.

ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോണ്‍പോളിന്റേതാണ്. ഞാന്‍ മോഹന്‍ലാലിനുവേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയം നേടിയത് ജനുവരി ഒരു ഓര്‍മ എന്ന സിനിമയാണ്.

മോഹന്‍ലാലുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നതെന്നും കലൂര്‍ ഡെന്നീസ് വ്യക്തമാക്കുന്നു.

അതേ സമയം മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണെന്നും കലൂര്‍ ഡെന്നീസ് പറഞ്ഞു.

മോഹന്‍ലാല്‍ മികച്ച ഒരു നടനാണെന്നും ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പരുന്നു.

Related posts

Leave a Comment