കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണമെന്നും നിലവിലുള്ള നിയമങ്ങള്‍ക്ക് പല്ലും നഖവും ഇല്ലായെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്.
കമ്മീഷന് അദാലത്തിനോടനുബന്ധിച്ച് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കന്യാസ്ത്രീകള്‍ അടക്കമുള്ള സ്ത്രീകളെ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപമാനിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്.
സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ജോസഫൈന് പറഞ്ഞു.അദാലത്തില്‍ 84 പരാതികൾ പരിഗണിച്ചതിൽ 23 പരാതികളില്‍ തീര്‍പ്പാക്കി.
എട്ട് കേസുകള്‍ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകള്‍ക്കു കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.