ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും പാ​ണ​ക്കാ​ട്ട്; രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്ത​താ​യി പി.​കെ.​കു‍​ഞ്ഞാ​ലി​ക്കു​ട്ടി; സീ​റ്റ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്ന് നേ​താ​ക്ക​ൾ

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്ത​താ​യി ലീ​ഗ് നേ​താ​വ് പി.​കെ.​കു‍​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് ഇ​ത്ത​വ​ണ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ സ്വ​യം പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടാ​കി​ല്ല. യൂ​ത്ത് ലീ​ഗി​ല്‍ നി​ന്ന് സ്ഥാ​നാ​ര്‍​ത്ഥി​യാ​കാ​ന്‍ പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള​ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യ്ക്ക് എ​ല്‍​ഡി​എ​ഫും ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഇ​ട​തു​മു​ന്ന​ണി ഇ​ന്ന് യോ​ഗം ചേ​രും. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ജാ​ഥ​ക​ളു​ടെ​യും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.

Related posts

Leave a Comment