കൊച്ചി: കാലങ്ങളായി ബിജെപിയില്‍ നടമാടുന്ന ഗ്രൂപ്പും വിഭാഗീയതയും മറനീക്കി പുറത്തു വരുന്നു. തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന ചേരിതിരിഞ്ഞുള്ള ഗ്രൂപ്പ് കളി നിയമസഭ തെരഞ്ഞെടുപ്പിലും നിറയുമെന്ന ഭയം അണികളിലേക്കും വ്യാപിക്കുന്നു.
ഔദ്യോഗിക വിഭാഗവും മറുവിഭാഗവും കൊമ്പുകോര്‍ത്തതു കൊണ്ടാണ് പല പ്രമുഖരും തദേശതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന ആരോപണംശക്തമായിരിക്കുന്നു. ഇതു സംബന്ധിച്ചു പല മേഖലകളിലും പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക വിഭാഗത്തിന്റെ അപ്രമാദിത്വം മൂലം എതിര്‍വിഭാഗം പ്രതിഷേധത്തില്‍ മാത്രം ഒതുക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന ഒരുവിഭാഗവും മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും ശക്തമായ ചേരിപ്പൊരില് തന്നെയാണ് മുന്നോട്ടു പോകുന്നത്.
തദേശതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടതു തന്നെ ഗ്രൂപ്പിന്റെ കളിയാണെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.