അച്ഛനെയും പിന്നിലിരുത്തി സൈക്കിൾ ചവിട്ടിയ ജ്യോതികുമാരിക്ക് രാഷ്ട്രീയ ബാൽ പുരസ്കാരം. ലോക്ക് ഡൗൺ സമയത്താണ് ഹരിയാന മുതൽ ബിഹാർവരെയുള്ള 1,200 കിലോമീറ്റർ ദൂരം ജ്യോതി സൈക്കിൾ ചവിട്ടിയത്.
‘മറ്റേതു പെൺകുട്ടിയെയും പോലെ ജ്യോതിയും സാധാരണക്കാരിയാണ്. പക്ഷെ അച്ഛനേയും താങ്ങി, 1,200 കിലോമീറ്റർ താണ്ടി പോകാൻ അവളെടുത്ത ധൈര്യവും ശക്തിയും വാക്കുകളിൽ വിവരിക്കാനാകില്ല’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പത്തു വയസുകാരി അർഷിയ ദാസാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാർ നേടിയ മറ്റൊരു കുട്ടി. കായിക രംഗത്തുളള സംഭാവനകളാണ് അർഷിയയെ പുരസ്കാരത്തിനർഹയാക്കിയത്.