ന്യൂയോർക്കിലെ ഒരു പോഷ് കെട്ടിടത്തിലെ ജോലിക്കാരിയായിരുന്നു സ്ത്രീക്ക് ആ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടുപ്പുള്ള ഒരു വമ്പൻ അപ്പാർട്ട്മെന്റ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
റോസ എന്നാണ് യുവതിയുടെ പേര്. 20 വർഷമായി അവർ ഈ അപ്പാർട്ട്മെന്റിൽ ക്ലീനറായി ജോലി ചെയ്യുകയാണ്. കോവിഡ് സമയത്ത് അവർക്ക് ജോലി നഷ്ടമായി. സഹോദരിക്കൊപ്പമായിരുന്നു താമസം.
ഇത്തരത്തിൽ കഴിഞ്ഞ റോസക്ക് ഒരു വലിയ സർപ്രൈസാണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാനെന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ക്ലീൻ ചെയ്യാനുള്ള സാമഗ്രികളുമായാണ് റോസ ലിഫ്റ്റിൽ വരുന്നത്.
നാല് മുറികളും മൂന്ന് ബാത്ത്റൂമുകളും ഒരു ടെറസുമുള്ള 2500 ചതുരശ്രഅടിയുള്ള മനോഹരമായ അപ്പാർട്ട്മെന്റ് റോസ ചുറ്റി കാണാൻ ആരംഭിച്ചു.
വീട് ചുറ്റിക്കണ്ട് തിരിച്ച് വന്ന റോസയോട് അടുത്ത രണ്ട് വർഷത്തേക്ക് ഈ വീട് റോസക്ക് ഉപയോഗിക്കാമെന്ന് ഉടമസ്ഥർ പറയുകയായിരുന്നു. ഇത് യാഥാർഥ്യമാണോയെന്ന് സംശയിച്ച് നിൽക്കുന്ന റോസ അവിടെ ഉണ്ടായിരുന്നവർക്ക് നന്ദി പറയുമ്പോൾ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിൽ കാണാം