കൊല്ലങ്കോട്: തിരുച്ചെന്തൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണമെന്ന ജനകീയാവശ്യം ശക്തമായി.നിലവിൽ പാലക്കാട്-ചെന്നൈ,തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ്സ് ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ അമൃതയ്ക്ക് കൊല്ലങ്കോട്ടിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പുതുനഗരം, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുകളില്ലാത്തതിനാൽ നൂറുകണക്കിനു യാത്രക്കാർ ദുരിത്തിലായിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഉപാധികളില്ലാതെ ബസ് സർവ്വീസ് നടന്നു വരുന്നുണ്ട്. തിയേറ്ററുകളും കല്യാണ മണ്ഡപങ്ങളും പൂർവ്വ രീതിയിൽ തന്നെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.
എന്നാൽ യാത്രക്കാർക്ക് ഏറെ സഞ്ചാര സൗകര്യമുള്ള ദീർഘദൂര പാസഞ്ചറുകൾ ഓടിക്കുന്നതിനു മാത്രം കോവിഡിന്റെ പേരിൽ ഇപ്പോഴും റയിൽവേ നിസ്സഹകരിക്കുന്നതിൽ പൊതുജന പ്രതിഷേധം കൂടി വരികയാണ്.
ഇത്തരം പ്രശ്നങ്ങളിൽ സജീവ ഇടപെടാൽ ബാധ്യതപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസിനു ഈ വിഷയത്തിൽ മൗനവൃതത്തിലാണ്. രമ്യ ഹരിദാസ് എംപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉൗട്ടറ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മീറ്റർ ഗേജിൽ സർവ്വീസ് നടത്തിയി രു ന്ന അഞ്ചു ജോഡി പാസഞ്ചറുകളും പുനസ്ഥാപിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാവുമെന്ന് വോട്ടർമാർക്കു വാഗ്ദാനം നൽകിയിരുന്നു.
എക്സ്പ്രസ്സ് ,ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്ന ലൈനിൽ സാധാരണക്കാർക്ക് കൂടുതൽ യാത്രാ സൗകര്യമായ പാസഞ്ചറുകൾ നിർത്തിവെച്ചിരിക്കുന്നത് യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.