പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുനാടന്‍ തോക്കുകളും ഒരു തിരയും പിടികൂടിയ സംഭവത്തിലെ പ്രതികള്‍ ഒളിവില്‍.ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചന.
കഴിഞ്ഞ 22-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു പോലീസിന്റെ പരിശോധനയ്ക്കിടയില്‍ നാടന്‍തോക്കുകള്‍ പിടികൂടിയത്.പെരിങ്ങോം കൊരങ്ങാട് വാടക വീട്ടില്‍ താമസിക്കുന്ന പുതിയപുരയില്‍ ജോമി ജോയിയുടെ വീട്ടിലെ കിടപ്പുമുറിയില്‍നിന്നും എരമം ഒയോളത്തെ മൂപ്പന്റെവീട്ടില് പ്രശാന്തന്റെ വീടിന് സമീപത്തെ തൊഴുത്തില്‍ നിന്നുമായാണ് നാടന്‍ തോക്കുകള്‍ പോലീസ് കണ്ടെത്തിയത്.
തോക്കുകള്‍ പിടികൂടിയ വിവരമറിഞ്ഞതോടെ മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.പോലീസിന്റെ നടപടികള്‍ ശക്തമായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതെന്നാണ് വിവരം.