പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ ഉടലെടുത്ത പയ്യന്നൂരിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തെ മൂന്നായി വിഭജിച്ചു.
പയ്യന്നൂര്‍, വെള്ളൂര്‍, കോറോം മണ്ഡലങ്ങളായാണ് വിഭജനം.
പയ്യന്നൂരില്‍ നിര്‍ണായക സ്വാധീനമുള്ള സുധാകര ഗ്രൂപ്പിനെ പൂര്‍ണമായി തഴഞ്ഞതായും ആക്ഷേപം.പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റായി കെ.പി.മോഹനനേയും വെള്ളൂര്‍ മണ്ഡലം പ്രസിഡന്റായി കെ.എം.വിജയനേയുമാണ് ഡിസിസി നിയോഗിച്ചിരിക്കുന്നത്.
കോറോം മണ്ഡലം പ്രസിഡന്റിനെ അടുത്ത ദിവസം പ്രഖ്യാപിക്കും. കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയം വിവാദമായതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് തല്‍സ്ഥാനം രാജിവെച്ചിരുന്നു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെപിസിസിയുടെ മുമ്പേയുള്ള മണ്ഡലം വിഭജനമെന്ന നിര്‍ദ്ദേശം നടപ്പാക്കാനും തീരുമാനമായിരുന്നു.ഇതിന്‍പ്രകാരമാണ് ഇപ്പോള്‍ വിഭജനം നടന്നിരിക്കുന്നത്.