കല്യാണദിനത്തിൽ മുന്നിൽ കാമുകൻ വന്നു നിന്നാൽ എന്തുസംഭവിക്കും. കൂട്ടത്തല്ലും കേസുമാണ് സാധാരണ കണ്ടവരുന്നതെന്നായിരിക്കും ഉത്തരം.
എന്നാൽ ഭർത്താവിന്റെ അനുവാദത്തോടെ കാമുകനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വധുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇന്തോനീഷ്യയിലാണ് സംഭവം അരങ്ങേറിയത്.
കല്യാണത്തിന് യുവതി മുൻകാമുകനെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് കാമുകൻ കല്യാണത്തിനും എത്തി. വധുവിനെ അനുമോദിക്കുന്നതിനായി ഷേക്ക് ഹാൻഡ് ചെയ്യാൻ കൈ നീട്ടിയ കാമുകനെ ഭർത്താവിന്റെ അനുവാദത്തോടെ അവർ ആലിംഗനം ചെയ്യുകയായിരുന്നു.
തുടർന്ന് യുവാവും ഭാര്യയുടെ മുൻ കാമുകനെ ആലിംഗനം ചെയ്തു. വധുവായ മായാഹങ്കാണ് വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. വരനെ അപലപിച്ചും അഭിനന്ദിച്ചുമുള്ള കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.