അവധി ആഘോഷിക്കാൻ പുറത്തുപോകുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ കാര്യമാണ്. പാർക്കിലും ബീച്ചിലുമൊക്കെയാണ് സാധാരണ പോകുക.
എന്നാൽ കൊറോണ കാരണം യാത്രകൾക്ക് വിലക്കുള്ള ഈ സമയത്ത് എന്തുചെയ്യും? ഇതിന് മനോഹരമായ ഒരു ഉത്തരം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ് സ്റ്റേസി സോളമൻ.
ദുബായിലെ ബീച്ചിൽ പോകണമെന്നായിരുന്നു കുട്ടികളുടെ ആഗ്രഹം. പക്ഷെ സാധിച്ചില്ല. അതുകൊണ്ട് വീട്ടിലെ ബാത്ത്റൂം ബീച്ചാക്കി മാറ്റിയിരിക്കുകയാണ് സ്റ്റേസി.
ബാത്ത്റൂമിൽ പ്ലാസ്റ്റിക് ഒട്ടിച്ച് അതിൽ മണൽ വിരിച്ചു. സൈഡിലായി ഒരു ബാത്ത്ടബ്ബും പിടിപ്പിച്ചതോടെ ബീച്ച് റെഡി!
ബീച്ചിൽ കളിക്കുന്ന മക്കളായ ലൈറ്റൺ, സാക്ക്, റെക്സ് എന്നിവരുടെ ചിത്രങ്ങളും സ്റ്റേസി പങ്കുവച്ചിട്ടുണ്ട്. “ബാത്ത്റൂമിലെ ബീച്ച് ലൈഫ്’ എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഇത്തരം കാര്യങ്ങൾ ആവശ്യമാണെന്നാണ് സ്റ്റേസി പറയുന്നത്.