പു​തി​യ തു​ട​ക്ക​മാ​ണ്, പി​ന്തു​ണ വേ​ണം: അ​ഭ്യ​ർ​ഥ​ന​യു​മാ​യി ശ​ര​ണ്യ

മി​നി​സ്ക്രീ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ​ര​ണ്യ ശ​ശി. മി​നി​സ്ക്രീ​നി​നൊ​പ്പം ബി​ഗ് സ്ക്രീ​നി​ലും സ​ജീ​വ​മാ​യി​ത്തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​തം മാ​റ്റി മ​റി​ച്ച​ത്. പി​ന്നീ​ടു പ്രേ​ക്ഷ​ക​ർ ക​ണ്ട​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള​ള ന​ടി​യെ ആ​യി​രു​ന്നു.

ക​രി​യ​റി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ന​ടി​ക്ക് ട്യൂ​മ​ർ ബാ​ധി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ഇ​ട​യി​ലും ശ​ര​ണ്യ സീ​രി​യ​ലി​ലും ആ​ൽ​ബ​ങ്ങളും അ​ഭി​ന​യി​ച്ചി​രു​ന്നു.

2012 ലാ​ണ് ന​ടി​ക്ക് ട്യൂ​മ​ർ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഏ​ഴോ​ളം സ​ർ​ജ​റി​ക​ൾ ന​ട​ത്തി. തു​ട​രെ​ത്തു​ട​രെ​യു​ള്ള മേ​ജ​ർ സ​ർ​ജ​റി​ക​ൾ ശ​ര​ണ്യ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

പി​ന്നീ​ട് ശ​ര​ണ്യ​യെക്കു​റി​ച്ചും രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​മെ​ല്ലാം ന​ടി സീ​മാ ജി ​നാ​യ​രി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ അ​റി​ഞ്ഞ​ത്. ന​ടി​ക്ക് സ​ഹാ​യ​വു​മാ​യി സീ​മ എ​പ്പോ​ഴും കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ശ​ര​ണ്യ​യു​ടെ രോ​ഗാ​വ​സ്ഥ​ക​ൾ സീ​മ​യി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ അ​റി​ഞ്ഞ​ത്.

ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ലേ​ക്കു​ള​ള തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് ശ​ര​ണ്യ എ​ന്ന​താ​ണ് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യ ശ​ര​ണ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ഴ​യ​ത് പോ​ലെ അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​കെ എ​ത്ത​ണ​മെ​ന്നാ​ണ് ന​ടി​യു​ടെ ആ​ഗ്ര​ഹം.

ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി ശ​ര​ണ്യ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ന​ടി ഇ​തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത​ന്‍റെ അ​സു​ഖ​ത്തെ​ക്കു​റി​ച്ചും ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​രീ​തി​യു​മൊ​ക്കെ ന​ടി വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ശ​ര​ണ്യ​യു​ടെ അ​വ​ത​ര​ണ രീ​തി ത​ന്നെ​യാ​ണ് വീ​ഡി​യോ​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ആ​ക​ർ​ഷ​ണം. വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​ക്കു​ന്ന മോ​ഡേ​ണ്‍ ചി​ക്ക​ൻ ക​റി​യും മു​ടി​വ​ള​രാ​നു​ള്ള എ​ണ്ണ​യും ഉ​ണ്ടാ​ക്കു​ന്ന രീ​തി​യാ​ണ് വീ​ഡി​യോ​യി​ലൂ​ടെ ന​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കേ​വ​ലം വീ​ട്ടി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത​ല്ല ജീ​വി​ത​ച​ര്യ​ക​ൾ.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​മ്മ​യ്ക്കൊ​പ്പം ന​ടി​യും ക​ട​യി​ൽ പേ​കാ​റു​ണ്ട്. ശ​ര​ണ്യ പ​ങ്കു​വ​ച്ച പു​തി​യ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത് ത​ന്നെ കാ​റി​ൽ നി​ന്നാ​ണ്. സാ​ധ​നം വാ​ങ്ങാ​ൻ അ​മ്മ​യ്ക്കൊ​പ്പം പോ​യ​താ​ണ് ന​ടി. വ​ഴി​ക്കു​ള്ള റോ​ഡി​ലെ കാ​ഴ്ച​ക​ളും ന​ടി പ്രേ​ക്ഷ​ക​ർ​ക്കാ​യി വി​വ​രി​ക്കു​ന്നു​ണ്ട്.

ശ​ര​ണ്യ അ​വ​താ​ര​ക​യാ​യി എ​ത്തു​ന്ന വീ​ഡി​യോ​യി​ൽ പാ​ച​കം ചെ​യ്യു​ന്ന അ​മ്മ​യാ​ണ്.​എ​ന്നാ​ൽ ത​ന്നെ കൊ​ണ്ട് ക​ഴി​യു​ന്ന വി​ധം ശ​ര​ണ്യ സ​ഹാ​യി​ക്കു​ന്നു​മു​ണ്ട്.

എ​ല്ലാ​വ​രു​ടേ​യും പി​ൻ​തു​ണ വേ​ണ​മെ​ന്നും ശ​ര​ണ്യ പ​റ​യു​ന്നു. സ​മ​യം ക​ണ്ടെ​ത്തി വീ​ഡി​യോ കാ​ണ​ണ​മെ​ന്നും അ​തു​പോ​ലെ ലൈ​ക്ക് ചെ​യ്യ​ണ​മെ​ന്നും ഒ​പ്പം സ​ബ്സ്ക്രൈ​ബ് ചെ​യ്യ​ണ​മെ​ന്നും ന​ടി പ​റ​യു​ന്നു​ണ്ട്

മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ന​ടി​ക്ക് എ​ല്ലാ​വി​ധ​ത്തി​ലു​ള​ള ആ​ശം​സ​യു​മാ​യി ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വൈ​കാ​തെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യ​ട്ടെ എ​ന്നും ആ​രാ​ധ​ക​ർ ആ​ശം​സി​ക്കു​ന്ന​ത്. ഇ​ത് തന്‍റെ ര​ണ്ടാം ജ​ന്മം ആ​യി​ട്ടാ​ണ് ശ​ര​ണ്യ കാ​ണു​ന്ന​ത്. നേ​ര​ത്തെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ജീ​വി​ത​ത്തി​ലേ​ക്കു​ള​ള മ​ട​ങ്ങി വ​ര​വി​നെ കു​റി​ച്ച് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ വീ​ട്ടി​ലാ​യി​രു​ന്നു ശ​ര​ണ്യ ത​ന്‍റെ ര​ണ്ടാം ജ​ന്മം ആ​രം​ഭി​ച്ച​ത്. 2020 ഓ​ക്ടോ​ബ​ർ 23 നാ​യി​രു​ന്നു ശ​ര​ണ്യ​യു​ടെ പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​നം.

തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ഴ​ന്തി​യി​ലാ​ണ് ന​ടി​യു​ടെ പു​തി​യ വീ​ട്. സ്നേ​ഹ​സീ​മ എ​ന്നാ​ണ് വീ​ടി​ന​ന്‍റെ പേ​ര്. ശ​ര​ണ്യ​യു​ടെ ആ​പ​ത്ത് ഘ​ട്ട​ത്തി​ൽ കൈ​ത്താ​ങ്ങാ​യി നി​ന്ന​യാ​ളാ​ണ് സീ​മ ജി. ​നാ​യ​ർ. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ശ​ര​ണ്യ വീ​ടി​ന് ഈ ​പേ​ര് ന​ൽ​കി​യ​ത്.

Related posts

Leave a Comment