തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹം പ്രതിയായ കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ നടത്തിയ അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയാറായില്ലെന്ന് കാണിച്ച് അദ്ദേഹം സര്‍ക്കാരിന് നല്കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് സംഘത്തോട് തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേസില്‍ കഴമ്പില്ലെന്നും പാരമ്പര്യമായി ലഭിച്ച സ്വത്താണ് തന്റെ കൈവശമുള്ളതെന്നുമാണ് തച്ചങ്കരിയുടെ വാദം.