ഇന്നലെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സായിദിനാണ്. വന്‍തുക തനിക്ക് സമ്മാനം ലഭിച്ചു എന്നറിഞ്ഞതിനു പിന്നാലെ മുഹമ്മദ് സായിദ് കൂട്ടുകാരോടൊപ്പം പോലീസില്‍ അഭയം തേടി.
ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയത്താലാണ് ഇവര്‍ കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്.
കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. കേരളത്തില്‍ എത്തിയിട്ട് 12 വര്‍ഷമായി.
ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒന്‍പത് മണിക്ക് എത്തി മറ്റ് നടപടികള്‍ സ്വകരിക്കാന്‍ പോലീസ് മുഹമ്മദ് സായിദിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.