ഒരു നിമിഷത്തിലെ ചിന്തകളാണ് ജീവിതം മാറ്റിമറിക്കുന്നതെന്നു പറയാറുണ്ട്. ആ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ചവിട്ടുകയും തെറ്റായ തീരുമാനമെടുക്കുന്നവരുടെ ജീവിതം എന്നും ഒരേനിലയില്‍ തുടരുകയും ചെയ്യാറുണ്ട്.
സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നു വിഭിന്നമല്ല. കിട്ടിയ അവസരം മുതലെടുത്ത് ഉയരങ്ങള്‍ കീഴടക്കിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമായി കരിയര്‍ തന്നെ അവസാനിപ്പിച്ചവരും കുറവല്ല.
ഈ അടുത്ത് ഇത്തരത്തിലുള്ള ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. മോഹന്‍ലാല്‍ നായകനായ പുലിമുരുകന് എന്ന സിനിമയിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു.
പക്ഷേ പിന്നീട് ചില കാരണങ്ങളാല്‍ താരം ഒഴിവാക്കുകയായിരുന്നു. പുലി മുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കാണ് ലഭിച്ചതെന്നും ദൗര്‍ഭാഗ്യവശാല്‍ അന്ന് അതിനു സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു.
പുലിമുരുകന് സിനിമ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു.
2012 ല്‍ ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് അനുശ്രീ. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് വേണ്ടി സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം കൈയ്യടക്കത്തോടെ അവതരിപ്പിച്ചതിലൂടെയാണ് അനുശ്രീ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്.