പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത കേസിൽ ആഴ്സണൽ ക്ലബിന്റെ ഫുട്ബോൾ താരം ടെയ്ലർ റോബിൻസണിനു തടവ് ശിക്ഷ. 2018 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഒരു പൊതുചടങ്ങിൽ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടികളെ സ്നാപ്ചാറ്റ് വഴി മെസേജ് അയച്ചു തന്റെ ബ്രാഡ്ഫോഡിലെ ഫ്ളാറ്റിലേക്ക് എത്തിച്ചാണ് ദുരുപയോഗം ചെയ്തത്.
ദുരുപയോഗം ചെയ്തതിനു പുറമേ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല തമാശകളായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുമായി കിടക്ക പങ്കിട്ട റോബിൻസണിന്റെ ഫ്ളാറ്റിലെ സഹതാമസക്കാരൻ കോറി ബെർമാന്റെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു.
രണ്ടു പേർക്കും ശിക്ഷ കിട്ടി. മൂന്നര വർഷമാണ് ജയിൽ ശിക്ഷ.